---
title: "മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "Annual celebration and farewell ceremony organized at Meppayyur North MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351823/annual-celebration-and-farewell-ceremony-organized-at-meppayyur-north-mlp-school"
published_at: "2026-04-06T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3548a029e1_LAILA.JPG"
keywords: []
---

# മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** നോര്‍ത്ത് എം എല്‍ പി സ്‌കൂള്‍ 'ആരവം2026' വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. അക്ഷരവീഥിയില്‍ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂര്‍ നോര്‍ത്ത് എം എല്‍ പി സ്‌കൂള്‍ 83 വര്‍ഷം പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്‌കൂള്‍ കലോത്സവവേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് ഉയര്‍ച്ചയുടെ പടവുകളില്‍ എത്തിച്ചത്. 

## Article Content

**മേപ്പയ്യൂര്‍:** നോര്‍ത്ത് എം എല്‍ പി സ്‌കൂള്‍ 'ആരവം2026' വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. അക്ഷരവീഥിയില്‍ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂര്‍ നോര്‍ത്ത് എം എല്‍ പി സ്‌കൂള്‍ 83 വര്‍ഷം പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്‌കൂള്‍ കലോത്സവവേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് ഉയര്‍ച്ചയുടെ പടവുകളില്‍ എത്തിച്ചത്. 

28 വര്‍ഷത്തെ സേവനത്തിന് ശേഷം സ്‌കുളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദു ടീച്ചര്‍ക്ക് യാത്രയയപ്പും നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷ വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മേലടി എഇഒ പി. അസീസ്, സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദുവിനും ഉപഹാര സമര്‍പ്പണവും നടത്തി.

സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ മജീദ്, പിടിഎ വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍, എം.പി ടി എ ചെയര്‍പേയ്‌സണ്‍ അശ്വതി ധനൂജ് തുടങ്ങിയവര്‍ സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി ടി.പി നജ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍

എംപിടിഎ വൈസ് പ്രസിഡന്റ് രാഖി നന്ദിയും പറഞ്ഞു. സ്‌കൂളിന്റെ 83ാം വാര്‍ഷികാഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കാലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351823/annual-celebration-and-farewell-ceremony-organized-at-meppayyur-north-mlp-school)