---
title: " പേരാമ്പ്രയില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം"
english_title: "Waste disposal in Perambra eliminated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351827/waste-disposal-in-perambra-eliminated"
published_at: "2026-04-06T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d35a5e5072f_rtyuu.JPG"
keywords: []
---

#  പേരാമ്പ്രയില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം

> **Lead Summary:** **പേരാമ്പ്ര**: കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 ന്റെ പ്രചരണം അവസാനിക്കുന്ന 07-04-26 തിയ്യതി താഴെ പറയുന്ന രീതിയില്‍ പ്രചരണം അവസാനിപ്പിക്കാന്‍ പേരാമ്പ്ര ഡിവൈഎസ്പി ഓഫീസില്‍ വെച്ച് ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.

## Article Content

**പേരാമ്പ്ര**: കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 ന്റെ പ്രചരണം അവസാനിക്കുന്ന 07-04-26 തിയ്യതി താഴെ പറയുന്ന രീതിയില്‍ പ്രചരണം അവസാനിപ്പിക്കാന്‍ പേരാമ്പ്ര ഡിവൈഎസ്പി ഓഫീസില്‍ വെച്ച് ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.

നാളെ പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം, പ്രകടനങ്ങള്‍ എന്നിവ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചു. അനൌണ്‍സ്‌മെന്റ് വാഹനങ്ങള്‍ വൈകുന്നേരം 05.00 മണി വരെ മാത്രം പേരാമ്പ്ര ടൗണില്‍ പ്രചരണം നടത്തിയാല്‍ മതിയെന്നും അതിന് ശേഷം അനൌണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സമയം വരെ ഉള്‍പ്രദേശത്ത് പ്രചരണം നടത്താവുന്നതാണെന്നും തീരുമാനിച്ചു.

മുഴുവന്‍ പ്രചരണങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സമയ പരിധിക്കുള്ളില്‍ അവസാനിപ്പിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ കൃത്യമായി പാലിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351827/waste-disposal-in-perambra-eliminated)