---
title: "അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു"
english_title: "Three-and-a-half-year-old boy dies after being hit by pickup truck after returning from Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351937/three-and-a-half-year-old-boy-dies-after-being-hit-by-pickup-truck-after-returning-from-anganwadi"
published_at: "2026-04-06T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3e107567be_uyiip.jpg"
keywords: []
---

# അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

> **Lead Summary:** കായണ്ണ**:** അമ്മക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് വാഹനം ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകന്‍ ആര്യന്‍ ആണ് മരിച്ചത്. കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം.

## Article Content

കായണ്ണ**:** അമ്മക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് വാഹനം ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകന്‍ ആര്യന്‍ ആണ് മരിച്ചത്. കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം.

പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് വാന്‍ പിറകോട്ട് വന്ന് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351937/three-and-a-half-year-old-boy-dies-after-being-hit-by-pickup-truck-after-returning-from-anganwadi)