---
title: "വിജയാരവം മുഴക്കി പേരാമ്പ്രയില്‍ ഐക്യട്രേഡ് യൂണിയന്‍ റോഡ് ഷോ "
english_title: "United Trade Union road show in Perambra with shouts of victory"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351949/united-trade-union-road-show-in-perambra-with-shouts-of-victory"
published_at: "2026-04-07T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3fd0631005_rte.jpg"
keywords: []
---

# വിജയാരവം മുഴക്കി പേരാമ്പ്രയില്‍ ഐക്യട്രേഡ് യൂണിയന്‍ റോഡ് ഷോ 

> **Lead Summary:** **പേരാമ്പ്ര: **യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു ഡി എഫ് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോ പേരാമ്പ്രയെ ജനസാഗരമാക്കി. വൈകിട്ട് 4.30 തിന് ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച് ചെമ്പ്ര റോഡിന് സമീപം സമാപിച്ച റോഡ് ഷോയിലേക്ക് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒഴുകി എത്തിയത്.

## Article Content

**പേരാമ്പ്ര: **യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു ഡി എഫ് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോ പേരാമ്പ്രയെ ജനസാഗരമാക്കി. വൈകിട്ട് 4.30 തിന് ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച് ചെമ്പ്ര റോഡിന് സമീപം സമാപിച്ച റോഡ് ഷോയിലേക്ക് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒഴുകി എത്തിയത്.

സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയും യു ഡി എഫ് നേതാക്കളും നയിച്ച റോഡ് ഷോ കടന്ന് വന്ന റോഡിന് ഇരുവശങ്ങളിലും പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി അഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ച് കുടിയിരുന്നു. ഇത് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അരക്കിട്ട് ഉറപ്പിക്കുന്നതായി മാറി. റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഹമ്മദ് ഇക്ബാല്‍, അഹമ്മദ് ഉണ്ണികുളം എന്നിവര്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351949/united-trade-union-road-show-in-perambra-with-shouts-of-victory)