---
title: "ഫാത്തിമ തഹിലിയ പേരാമ്പ്രയുടെ പൊന്നുമകള്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍"
english_title: "Fatima Tahilia is the golden daughter of Perambra; Mullappally Ramachandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351950/fatima-tahilia-is-the-golden-daughter-of-perambra-mullappally-ramachandran"
published_at: "2026-04-07T00:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3ff5fb215e_trp.jpg"
keywords: []
---

# ഫാത്തിമ തഹിലിയ പേരാമ്പ്രയുടെ പൊന്നുമകള്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍

> **Lead Summary:** **പേരാമ്പ്ര**: ഫാത്തിമ തഹിലിയ പേരാമ്പ്രയുടെ പൊന്നുമകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫ് ഐക്യട്രേഡ് യൂണിയന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ച റോഡ് ഷോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര**: ഫാത്തിമ തഹിലിയ പേരാമ്പ്രയുടെ പൊന്നുമകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫ് ഐക്യട്രേഡ് യൂണിയന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ച റോഡ് ഷോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികള്‍ പറയുന്നതുപോലെ ആ ഒരു കുട്ടിയല്ല അവര്‍. ഇത്രയേറെ വിദ്യാസമ്പന്നയായ ഒരു വ്യക്തിയെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത് നല്ല കീഴ് വഴക്കമല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരാണെന്നു കൂടി നിങ്ങള്‍ ഓര്‍ക്കണം. പേരാമ്പ്രയിലെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ ഫാത്തിമ ഇനി പേരാമ്പ്രയെ നയിക്കും. എന്തെല്ലാം സൈബര്‍ ആക്രമണം ഉണ്ടായാലും പേരാമ്പ്രയില്‍ ഫാത്തിമ വിജയിക്കുക തന്നെ ചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എം.കെ.സി കുട്ട്യാലി അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹിലിയ, അഡ്വ. മുഹമ്മദ് ഇക്ബാല്‍, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, മനോജ് എടാണി, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ.കെ വിനോദന്‍, ആര്‍.കെ മുനീര്‍, സി.പി കുഞ്ഞമ്മദ്, പി.കെ റഹിം, കെ.ടി കുഞ്ഞമ്മദ്, ചന്ദ്രന്‍ കല്ലൂര്‍, പി. രാജീവന്‍, വി.വി ദിനേശന്‍, ഷാജു പൊന്‍പറ, വി.പി സുരേഷ്, അസീസ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351950/fatima-tahilia-is-the-golden-daughter-of-perambra-mullappally-ramachandran)