---
title: "മതം നോക്കിയുള്ള ആക്രമണം അപലപനീയം; കല്പറ്റ നാരായണന്‍"
english_title: "Religiously motivated attacks are condemnable; Kalpetta Narayanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352044/religiously-motivated-attacks-are-condemnable-kalpetta-narayanan"
published_at: "2026-04-07T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4c1031e1db_tyrr.JPG"
keywords: []
---

# മതം നോക്കിയുള്ള ആക്രമണം അപലപനീയം; കല്പറ്റ നാരായണന്‍

> **Lead Summary:** **പേരാമ്പ്ര:** സംസ്‌ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ മതം നോക്കി ആക്രമിക്കുന്ന രീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും ന്യുനപക്ഷത്തിനും ജനാധിപത്യത്തിനും ഒപ്പമാണ് എന്റെ നിലപാടെന്നും ആ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** സംസ്‌ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ മതം നോക്കി ആക്രമിക്കുന്ന രീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും ന്യുനപക്ഷത്തിനും ജനാധിപത്യത്തിനും ഒപ്പമാണ് എന്റെ നിലപാടെന്നും ആ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കര സാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍. പി മാധവന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി ബാലകൃഷ്ണന്‍, ഡോ. പി ഗീത, വിജയരാഘവന്‍ ചേലിയ, സംസ്‌ക്കാര സാഹിതി ജില്ലാ സെക്രട്ടറി ടി.വി മുരളി, പി മോഹനന്‍, വിജയന്‍ ആവള, ഒ.സി ലീന, പി.കെ നൗജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ മാതൃകയില്‍ സ്വന്തം മുഖം മാത്രം കാണിക്കുന്ന ചരിത്രത്തിലെ ഏക വ്യക്തിയായി പിണറായി വിജയന്‍ മാറിയെന്നും, ഇതിന് വേണ്ടി പൊതു ഖജനാവില്‍ നിന്നും മുന്നൂറ്റി അറുപതു കോടി ചിലവഴിച്ചെന്നും തുടര്‍ന്ന് സംസാരിച്ച ഇടത് ചിന്തകന്‍ എന്‍.വി ബാലകൃഷ്ണന്‍ പറഞ്ഞു.

ബഹുസ്വരതയാണ് ജനാധിപത്യം. അത് മത സഹോദര്യത്തെ ഉയര്‍ത്തി പിടിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് കാണുന്നത് ഇടതുമുന്നണിയുടെ പിണറായി വിജയന്റെ ഏക സ്വരമാണ് കേള്‍ക്കുന്നത്. അത് വിജയിപ്പിക്കാനു ള്ള ഗൂഡ നീക്കത്തെ ഒന്നിച്ച് എതിര്‍ക്കണമെന്ന് സാഹിത്യകാരന്‍ വിജയരഘവന്‍ ചേലിയ ആവശ്യപെട്ടു.

ടി.പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം ന്യുനപക്ഷ വിരുദ്ധ വികാരം ഉണര്‍ത്താനുള്ള ശ്രമം പലപ്പോഴും പിന്നീട് ഇടതു പക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് വടകരയില്‍ ഷാഫിക്കെതിരെയും ഇപ്പോള്‍ പേരാമ്പ്രയിലും നടക്കുന്നത്. ഈ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ആക്റ്റീവിസ്റ്റും എഴുത്ത് കാരിയുമായ ഡോ. പി ഗീത അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352044/religiously-motivated-attacks-are-condemnable-kalpetta-narayanan)