---
title: "ടി.പി രാമകൃഷ്ണന്റെ അവസാന ഘട്ട പരസ്യ പ്രചാരണം തുടരുന്നു"
english_title: "TP Ramakrishnan's final phase of advertising campaign continues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352067/tp-ramakrishnans-final-phase-of-advertising-campaign-continues"
published_at: "2026-04-07T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4d2552469a_gr.JPG"
keywords: []
---

# ടി.പി രാമകൃഷ്ണന്റെ അവസാന ഘട്ട പരസ്യ പ്രചാരണം തുടരുന്നു

> **Lead Summary:** പേരാമ്പ്ര : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ അവസാന ഘട്ട പരസ്യ പ്രചരണത്തിന്റെ മണ്ഡലതല പര്യടനം ഇന്ന് കാലത്ത് ചക്കിട്ടപാറയില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് പേരാമ്പ്ര മണ്ഡലത്തിലൂടെയുള്ള പര്യടനം വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

## Article Content

പേരാമ്പ്ര : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ അവസാന ഘട്ട പരസ്യ പ്രചരണത്തിന്റെ മണ്ഡലതല പര്യടനം ഇന്ന് കാലത്ത് ചക്കിട്ടപാറയില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് പേരാമ്പ്ര മണ്ഡലത്തിലൂടെയുള്ള പര്യടനം വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

കടുത്ത വെയിലിനെ പോലും വക വക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഉള്ള വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്. മണ്ഡലത്തിലാകമാനം അകമ്പടി വാഹനങ്ങളുമായാണ് പരസ്യ പ്രചരണം അവസാനിക്കുന്ന ഇന്ന് ടി.പി രാമകൃഷ്ണന്റെ പര്യടനം നടക്കുന്നത്. ഇന്ന് 5 മണിയോടുകൂടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352067/tp-ramakrishnans-final-phase-of-advertising-campaign-continues)