---
title: "പേരാമ്പ്രയില്‍ മുന്നേറാന്‍ ആം ആദ്മി പാര്‍ട്ടിയും"
english_title: "Aam Aadmi Party also to make progress in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352074/aam-aadmi-party-also-to-make-progress-in-perambra"
published_at: "2026-04-07T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4d49f63c1c_klo.JPG"
keywords: []
---

# പേരാമ്പ്രയില്‍ മുന്നേറാന്‍ ആം ആദ്മി പാര്‍ട്ടിയും

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര മണ്ഡലത്തില്‍ അപ്രതീക്ഷിത കുതിപ്പ് നടത്താന്‍ ചിട്ടയായ പ്രചരണത്തിലൂടെ മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ കഴിയുന്നത്ര വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര മണ്ഡലത്തില്‍ അപ്രതീക്ഷിത കുതിപ്പ് നടത്താന്‍ ചിട്ടയായ പ്രചരണത്തിലൂടെ മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ കഴിയുന്നത്ര വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥി.

പ്രബല മൂന്ന് മുന്നണികള്‍ക്കപ്പുറം പേരാമ്പ്ര ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് വോട്ടര്‍മാരെ നേരിട്ട് കണ്ടപ്പോള്‍ അവരുടെ പ്രതികരണങ്ങളില്‍ നിന്ന് തനിക്ക് മനസിലായതെന്ന് രഞ്ജിത്ത് മലയില്‍ പറയുന്നു. ബാലറ്റില്‍ മൂന്നാമത്തെ ബട്ടണ്‍ അമര്‍ത്തി ചൂല്‍ ചിഹ്നത്തില്‍ പേരാമ്പ്രക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352074/aam-aadmi-party-also-to-make-progress-in-perambra)