---
title: "മാനവിക മൂല്യ ബോധനത്തിന്റെ പ്രവര്‍ത്തനമാകണം രാഷ്ട്രീയം; അബ്ദുസമദ് സമദാനി എംപി"
english_title: "Politics should be an activity of teaching human values; Abdusamad Samadani MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352122/politics-should-be-an-activity-of-teaching-human-values-abdusamad-samadani-mp"
published_at: "2026-04-07T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d52b0068858_yuu.JPG"
keywords: []
---

# മാനവിക മൂല്യ ബോധനത്തിന്റെ പ്രവര്‍ത്തനമാകണം രാഷ്ട്രീയം; അബ്ദുസമദ് സമദാനി എംപി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫാത്തിമ തഹിലിയയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പേരാമ്പ്രയിലെ വര്‍ത്തമാനം സമദാനിയോടൊപ്പം ടേബിള്‍ ടോക് പരിപാടി സംഘടിപ്പിച്ചു. അബ്ദുസമദ് സമാദാനി എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. സമകാലിക ജീവിതത്തില്‍ മാനവിക മൂല്യ ബോധനത്തിന്റെ പ്രവര്‍ത്തനമാകണം രാഷ്ട്രീയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്പര സ്‌നേഹത്തിന്റെ മണ്ണില്‍ വിദ്വേഷ പ്രവര്‍ത്തനത്തിന് സ്ഥാനമില്ല എന്നും, കേരളത്തിലുടനീളം യുഡിഎഫ് തരംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫാത്തിമ തഹിലിയയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പേരാമ്പ്രയിലെ വര്‍ത്തമാനം സമദാനിയോടൊപ്പം ടേബിള്‍ ടോക് പരിപാടി സംഘടിപ്പിച്ചു. അബ്ദുസമദ് സമാദാനി എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. സമകാലിക ജീവിതത്തില്‍ മാനവിക മൂല്യ ബോധനത്തിന്റെ പ്രവര്‍ത്തനമാകണം രാഷ്ട്രീയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്പര സ്‌നേഹത്തിന്റെ മണ്ണില്‍ വിദ്വേഷ പ്രവര്‍ത്തനത്തിന് സ്ഥാനമില്ല എന്നും, കേരളത്തിലുടനീളം യുഡിഎഫ് തരംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എ അസീസ്, ആര്‍.കെ. മുനീര്‍, രാജന്‍ മരുതേരി, സി.എച്ച് ഇബ്രാഹിം കുട്ടി, മൂസ്സ കോത്തമ്പ്ര, സാംസ്‌കാരിക, സാഹിത്യ വിദ്യാഭ്യാസ പ്രവര്‍ത്തകരായ എം.പി.കെ. അഹമ്മദ് കുട്ടി, വി.എം അഷറഫ്, ചിത്ര രാജന്‍, വി.കെ. രമേശന്‍, സമീര്‍ ചെറുവണ്ണൂര്‍, എന്‍.പി. അസീസ്, ആവള ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്രയുടെ മതേതര പാരമ്പര്യവും പരസ്പര സ്‌നേഹവും കാര്‍ഷിക സംസ്‌കൃതിയും കലാ സാഹിത്യ പ്രവര്‍ത്തനവും ചര്‍ച്ചയില്‍ വിഷയമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352122/politics-should-be-an-activity-of-teaching-human-values-abdusamad-samadani-mp)