---
title: "പേരാമ്പ്രയിലെ യുവതയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ജെന്‍സ് സമ്മിറ്റ് "
english_title: "Gen's Summit brings color to the dreams of the youth of Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352179/gens-summit-brings-color-to-the-dreams-of-the-youth-of-perambra"
published_at: "2026-04-08T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5e22179166_gyo.jpg"
keywords: []
---

# പേരാമ്പ്രയിലെ യുവതയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ജെന്‍സ് സമ്മിറ്റ് 

> **Lead Summary:** **പേരാമ്പ്ര **: മലയോര മണ്ണിന്റെ മനം കവര്‍ന്ന് മുന്നേറുന്ന യുഡിഎഫ് സാരഥി ഫാത്തിമ തെഹിലിയയുടെ സാനിധ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ സംഘടിപ്പിച്ച ജെന്‍സ് സമ്മിറ്റ് യുവജന -വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. വിദ്യാഭ്യാസ -കരിയര്‍ ചര്‍ച്ചകള്‍ പരിപാടിയില്‍ ഉയര്‍ന്നു. മണ്ഡലത്തിലെ വികസന പിന്നോക്ക അവസ്ഥ യുവജനങ്ങള്‍ ചൂണ്ടി കാണിച്ചു. വിവിധ മേഖലകളില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് തെഹ്ലിയ മറുപടി നല്‍കി. വ്‌ലോഗര്‍മാരായ കല്ലുവും മാത്തുവും പങ്കെടുത്തു.

## Article Content

**പേരാമ്പ്ര **: മലയോര മണ്ണിന്റെ മനം കവര്‍ന്ന് മുന്നേറുന്ന യുഡിഎഫ് സാരഥി ഫാത്തിമ തെഹിലിയയുടെ സാനിധ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ സംഘടിപ്പിച്ച ജെന്‍സ് സമ്മിറ്റ് യുവജന -വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. വിദ്യാഭ്യാസ -കരിയര്‍ ചര്‍ച്ചകള്‍ പരിപാടിയില്‍ ഉയര്‍ന്നു. മണ്ഡലത്തിലെ വികസന പിന്നോക്ക അവസ്ഥ യുവജനങ്ങള്‍ ചൂണ്ടി കാണിച്ചു. വിവിധ മേഖലകളില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് തെഹ്ലിയ മറുപടി നല്‍കി. വ്‌ലോഗര്‍മാരായ കല്ലുവും മാത്തുവും പങ്കെടുത്തു.

യു ഡി വൈ എഫ് ചെയര്‍മാന്‍ സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. മിസ്എബ് കീഴരിയൂര്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, എസ് സുനന്ദ്, സി കെ ജറീഷ്,സയ്യിദ് അലി തങ്ങള്‍,ലത്തീഫ് തുറയൂര്‍,വി പി ദുല്‍ഖിഫില്‍,അമിത്ത് മനോജ്,അര്‍ജുന്‍ കറ്റയാറ്റ്,പി സി മുഹമ്മദ് സിറാജ്,സി കെ ഹാഫിസ് എം കെ ഫസലു റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352179/gens-summit-brings-color-to-the-dreams-of-the-youth-of-perambra)