---
title: "ബിഎസ്എന്‍എല്‍ ടവര്‍ തകരാര്‍ പരിഹരിക്കണം"
english_title: "BSNL tower problem should be fixed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35231/bsnl-tower-problem-should-be-fixed"
published_at: "2022-04-01T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246f9c5a4458_BSNL1.jpg"
keywords: []
---

# ബിഎസ്എന്‍എല്‍ ടവര്‍ തകരാര്‍ പരിഹരിക്കണം

> **Lead Summary:** **മുതുകാട് **: മുതുകാട്ടിലെ ബിഎസ്എന്‍എല്‍ ടവര്‍ തകരാറിലായിട്ട് ഇന്ന് മൂന്നാം ദിവസം.

## Article Content

**മുതുകാട് **: മുതുകാട്ടിലെ ബിഎസ്എന്‍എല്‍ ടവര്‍ തകരാറിലായിട്ട് ഇന്ന് മൂന്നാം ദിവസം.

നെറ്റ്‌വര്‍ക്കിലെ തകരാറുമൂലം 3 ദിവസമായി ഡാറ്റ കിട്ടാത്തത് വിദ്യാര്‍ത്ഥികളെയും മറ്റ് ഓണ്‍ലൈന്‍ ജോലി ചെയ്യുന്നവരേയും നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്.

പരീക്ഷ നടക്കുന്ന സമയം ആയതിനാല്‍ നെറ്റ് കിട്ടാത്തത് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് ടവറിന്റെ പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആവശ്യപെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഗ്രാമപഞ്ചായത്തംഗം രാജേഷ് തടവട്ടത്ത് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35231/bsnl-tower-problem-should-be-fixed)