---
title: "വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു "
english_title: "Congratulations to the students who won various scholarships"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35235/congratulations-to-the-students-who-won-various-scholarships"
published_at: "2022-04-01T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246ff0c4aa1e_VALLYA1.JPG"
keywords: []
---

# വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും, സംസ്‌കൃതം, അറബിക്, ഉറുദു, ഹിന്ദി സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ത്ഥികളെയും, മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപികമാരായ എം.ടി. അനുശ്രീ, സാഹിന എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

## Article Content

**പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും, സംസ്‌കൃതം, അറബിക്, ഉറുദു, ഹിന്ദി സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ത്ഥികളെയും, മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപികമാരായ എം.ടി. അനുശ്രീ, സാഹിന എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

20 വിദ്യാര്‍ത്ഥികള്‍ക്ക് എല്‍എസ്എസ് സ്‌കോളര്‍ഷിപ്പും 16 വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് എസ് സ്‌കോളര്‍ഷിപ്പും, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സ്‌കോളര്‍ഷിപ്പുകളും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കൂടാതെ സംസ്ഥാന - ജില്ലാ തലങ്ങളില്‍ വിവിധ മത്സര ഇനങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക എ.കെ. സുബൈദ സ്വാഗതവും ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്തംഗം ബിന്ദു അമ്പാളി, സോമന്‍ നാഗത്ത്, കെ.എം. കൃഷ്ണദാസ്, പ്രണവം പ്രദീപന്‍, ടി.സി. ദിവ്യ, പി. അബ്ദുറഹ്‌മാന്‍, കെ.സി. ബാലകൃഷ്ണന്‍, ടി.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35235/congratulations-to-the-students-who-won-various-scholarships)