---
title: "വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി"
english_title: "Voting was delayed due to a strike by voting machines in various locations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352419/voting-was-delayed-due-to-a-strike-by-voting-machines-in-various-locations"
published_at: "2026-04-09T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d74e156f6f8_KIUP.JPG"
keywords: []
---

# വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

> **Lead Summary:** **പേരാമ്പ്ര: **വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായി. ഇന്ന് കാലത്ത് 7 മണി മുതലാണ് വോട്ടിംഗ് ആരംഭിച്ചത്. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി.

## Article Content

**പേരാമ്പ്ര: **വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായി. ഇന്ന് കാലത്ത് 7 മണി മുതലാണ് വോട്ടിംഗ് ആരംഭിച്ചത്. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി.

കാവുന്തറ എയുപി സ്‌കൂള്‍ നോല്‍ത്ത് ബ്ലോക്ക് ഓള്‍ഡ് ബില്‍ഡിംഗിലെ 21-ാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായി. 7.30 ഓടുകൂടിയാണ് യന്ത്രം തകരാറിലായത്. ഒരു മണിക്കൂറോളം വോട്ടര്‍മാര്‍ കാത്തു നില്‍ക്കേണ്ടിവന്നു. യന്ത്രം നന്നാക്കിയതിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. അതുപോലെ ചേനോളി എഎംഎല്‍പി സ്‌കൂളിലും കാലത്ത് 1 മണിക്കൂറോളം യന്ത്രം തകരാറിലായി. യന്ത്രം നന്നാക്കിയതിന് ശേഷമാണ് കവിടെയും വോട്ടിംഗ് പുനരാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352419/voting-was-delayed-due-to-a-strike-by-voting-machines-in-various-locations)