---
title: " ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു "
english_title: "Polling is progressing in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352484/polling-is-progressing-in-the-district"
published_at: "2026-04-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d77b3c4a3f8_HYE.JPG"
keywords: []
---

#  ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു 

> **Lead Summary:** **കോഴിക്കോട്: **ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മിക്ക നിയോജക മണ്ഡലങ്ങളിലും നല്ല പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി എത്തിയതായി കരുതാം. ജില്ലയിലെ പോളിംഗ് ശതമാനം വൈകിട്ട് 3.30 ആയതോടെ 64.17 ശതമാനം കടന്നു.

## Article Content

**കോഴിക്കോട്: **ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മിക്ക നിയോജക മണ്ഡലങ്ങളിലും നല്ല പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി എത്തിയതായി കരുതാം. ജില്ലയിലെ പോളിംഗ് ശതമാനം വൈകിട്ട് 3.30 ആയതോടെ 64.17 ശതമാനം കടന്നു.

നിയോക മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാന കണക്ക് പേരാമ്പ്ര -65.01 ശതമാനം, ബാലുശ്ശേരി -63.81 ശതമാനം, കൊയിലാണ്ടി -63.12 ശതമാനം , കുറ്റ്യാടി -63.39 ശതമാനം, നാദാപുരം -63.74 ശതമാനം, വടകര -63.89 ശതമാനം,എലത്തൂര്‍ -63.19 ശതമാനം, കോഴിക്കോട് നോര്‍ത്ത് -64.53 ശതമാനം, കോഴിക്കോട് സൗത്ത് -64.88 ശതമാനം, ബേപ്പൂര്‍ -65.03 ശതമാനം, കുന്ദമംഗലം -66.44ശതമാനം, കൊടുവള്ളി -63.8 ശതമാനം, തിരുവമ്പാടി -63.33 ശതമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352484/polling-is-progressing-in-the-district)