---
title: " ജില്ല കനത്ത പോളിംഗിലേക്ക്"
english_title: "District heading for heavy turnout"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352513/district-heading-for-heavy-turnout"
published_at: "2026-04-09T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7a129e73b1_HYUO.JPG"
keywords: []
---

#  ജില്ല കനത്ത പോളിംഗിലേക്ക്

> **Lead Summary:** **കോഴിേക്കാട്:** പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത പോളിംഗിലേക്ക്. ഉച്ച വെയിലിന്റെ ആലസ്യം മാറിയതോടെ പോളിംഗ് കുതിക്കുകയായിരുന്നു. വൈകിട്ട് 5.30 ന് ലഭിച്ച കണക്ക് അനുസരിച്ച് ജില്ലയില്‍ പോളിംഗ് ശതമാനം-77.63 ആണ്.

## Article Content

**കോഴിേക്കാട്:** പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത പോളിംഗിലേക്ക്. ഉച്ച വെയിലിന്റെ ആലസ്യം മാറിയതോടെ പോളിംഗ് കുതിക്കുകയായിരുന്നു. വൈകിട്ട് 5.30 ന് ലഭിച്ച കണക്ക് അനുസരിച്ച് ജില്ലയില്‍ പോളിംഗ് ശതമാനം-77.63 ആണ്.

നിയോക മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാന കണക്ക് പേരാമ്പ്ര -78 ശതമാനം, ബാലുശ്ശേരി -78.08 ശതമാനം, കൊയിലാണ്ടി -76.04 ശതമാനം, കുറ്റ്യാടി -76.47 ശതമാനം, നാദാപുരം -76.06 ശതമാനം, വടകര -76.6 ശതമാനം, എലത്തൂര്‍ -77.61 ശതമാനം, കോഴിക്കോട് നോര്‍ത്ത് -77.33 ശതമാനം, കോഴിക്കോട് സൗത്ത് -78.17 ശതമാനം, ബേപ്പൂര്‍ -79.07 ശതമാനം, കുന്ദമംഗലം -80.35 ശതമാനം, കൊടുവള്ളി -77.59 ശതമാനം, തിരുവമ്പാടി -77.03 ശതമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352513/district-heading-for-heavy-turnout)