---
title: "എല്‍എസ്എസ് ജേതാക്കള്‍ക്ക് അനുമോദനവുമായി മരുതേരി മാപ്പിള എല്‍.പി സ്‌കൂള്‍ "
english_title: "Maruteri Mappila LP School congratulates LSS winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35253/maruteri-mappila-lp-school-congratulates-lss-winners"
published_at: "2022-04-01T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62470cfb5439a_WATER MERK  NEW.JPG"
keywords: []
---

# എല്‍എസ്എസ് ജേതാക്കള്‍ക്ക് അനുമോദനവുമായി മരുതേരി മാപ്പിള എല്‍.പി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര:** എല്‍എസ്എസ് ജേതാക്കള്‍ക്ക് അനുമോദനമൊരുക്കി മരുതേരി മാപ്പിള എല്‍.പി സ്‌കൂള്‍. കുരുന്നു പ്രതിഭകള്‍ വിദ്യാലയത്തിന് പ്രസംഗപീഠം സമര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര:** എല്‍എസ്എസ് ജേതാക്കള്‍ക്ക് അനുമോദനമൊരുക്കി മരുതേരി മാപ്പിള എല്‍.പി സ്‌കൂള്‍. കുരുന്നു പ്രതിഭകള്‍ വിദ്യാലയത്തിന് പ്രസംഗപീഠം സമര്‍പ്പിച്ചു.

എല്‍എസ്എസ് നേടിയ കെ. ഹെമിന്‍, ടി നിവേദ്കൃഷ്ണ, പി ശ്രേയ, പി.എം ആയിഷഫര്‍, ആര്‍.എസ് അലന്‍ദേവ്, പി.എസ് ശ്രീദേവ്, എ.എസ് ശ്രീദേവി, എ.എസ് തേജശ്രീ, എല്‍.എസ് നവദേവ് എന്നീ വിദ്യാര്‍ത്ഥികളെയാണ് സ്‌ക്കൂള്‍ അധികൃതര്‍ അനുമോദിച്ചത്.

സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവ് രാജന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.എം സത്യന്‍ അധ്യക്ഷനായി.

ചടങ്ങില്‍ എല്‍.എസ്.എസ് ജേതാക്കള്‍ സ്‌കൂളിന് സമര്‍പ്പിച്ച പ്രസംഗപീഠം പ്രധാനാധ്യാപിക ഏറ്റുവാങ്ങി. സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവ് രാജന്‍ തിരുവോത്തിനെ ചടങ്ങില്‍ ആദരിച്ചു.

രാജന്‍ മരുതേരി, ടി രാജന്‍, പി.എം സുമേഷ്, സി.ടി ഷീബ, നീതു ശ്രീജേഷ്, വി.കെ സൗമ്യ, ജിഷ്ണു.സി.വാര്യര്‍, ഇ.കെ റിന്‍സി, ടി സുബീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.സി കരുണാകരന്‍ അഭിനയിച്ച അച്ഛന്‍ എന്ന അച്ചുതണ്ട് എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35253/maruteri-mappila-lp-school-congratulates-lss-winners)