---
title: "കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി"
english_title: "Vishu lamp festival at Kallurkkavu Pampurikaruvan Temple begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352538/vishu-lamp-festival-at-kallurkkavu-pampurikaruvan-temple-begins"
published_at: "2026-04-09T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7ee4748b67_GYTTR.JPG"
keywords: []
---

# കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

> **Lead Summary:** **കൊയിലാണ്ടി: **കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവത്തിനു കൊടിയേറ്റി. ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി ഇളം കോമരം മനോജന്‍, തണ്ടാന്‍ ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റി. നൂറു കണക്കിന് ഭക്തജനങ്ങളും കുടുംബക്കാരും കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ചു.

## Article Content

**കൊയിലാണ്ടി: **കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവത്തിനു കൊടിയേറ്റി. ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി ഇളം കോമരം മനോജന്‍, തണ്ടാന്‍ ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റി. നൂറു കണക്കിന് ഭക്തജനങ്ങളും കുടുംബക്കാരും കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ചു.

13,14,15 തീയതികളിലാണ് പ്രധാന ഉത്സവം. 13 ന് വൈകിട്ട് 3 ന് ഇളനീര്‍ കുല മുറി, രാത്രി 8 ന് എണ്ണ കൊടുക്കല്‍ 9 ന് പാട്ടുപുരയിലേക്ക് എഴുന്നള്ളത്ത്, തണ്ണീരാമൃത് ഒപ്പിക്കല്‍ നട്ടത്തിറ. 14 ന് രാവിലെ ഇളനീര്‍ കുല മുറി, 11.30 ന് കൊല്ലന്‍ വരവ്, 12 ന് പടിഞ്ഞാറ്റയില്‍ നിന്നും പീഠം, തിരുമുഖം, ഭണ്ഡാരം എഴുന്നള്ളത്ത്, ഒന്നിന് കുട കണ്ട് കുളിക്കല്‍, 3.30 ന് കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഉള്ള കുട വരവ്. 15 ന് കാലത്ത് 5 ന് കപ്പലോട്ടം തറ, 9 ന് ഇളനീര്‍ കുല മുറി. 12 ന് ഇളനീര്‍ വയ്പ്. 2 ന് പാണ്ടി മേളം കുളിച്ചാറാട്ട്, തണ്ണിരാമ്യത് ഒപ്പിക്കല്‍. 4 ന് താലപ്പൊലി പാട്ടുപുരയില്‍ നിന്നും പടിഞ്ഞാറ്റയിലേക്ക് തിരിച്ച് എഴുന്നള്ളത്ത്, വാളകം കൂടല്‍ എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352538/vishu-lamp-festival-at-kallurkkavu-pampurikaruvan-temple-begins)