---
title: "പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ് "
english_title: "81.56 percent polling in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352539/8156-percent-polling-in-perambra"
published_at: "2026-04-10T00:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7f321abda8_FE.JPG"
keywords: []
---

# പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ് 

> **Lead Summary:** **പേരാമ്പ്ര : **വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും ജില്ലയില്‍ 79.85% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, ജില്ലയില്‍ അത് 81.33 ശതമാനവും ആണ്. എന്നാല്‍ ഇത് രണ്ടിനെക്കാളും മേലെയാണ് പേരാമ്പ്രയിലെ വോട്ടിംഗ് ശതമാനം 81.56 ശതമാനം. 2021 ല്‍ ജില്ലയില്‍ 78 -42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പേരാമ്പ്രയില്‍ 79.77 ശതമാനമായിരുന്നു പോളിംഗ്. ആകെ പോള്‍ ചെയ്ത 1,58,124 വോട്ടുകളില്‍ 86023 വോട്ടുകള്‍ നേടി 22592 പോട്ടുകള്‍ക്ക് ടി.പി രാമകൃഷ്ണന്‍ 22592 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.

## Article Content

**പേരാമ്പ്ര : **വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും ജില്ലയില്‍ 79.85% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, ജില്ലയില്‍ അത് 81.33 ശതമാനവും ആണ്. എന്നാല്‍ ഇത് രണ്ടിനെക്കാളും മേലെയാണ് പേരാമ്പ്രയിലെ വോട്ടിംഗ് ശതമാനം 81.56 ശതമാനം. 2021 ല്‍ ജില്ലയില്‍ 78 -42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പേരാമ്പ്രയില്‍ 79.77 ശതമാനമായിരുന്നു പോളിംഗ്. ആകെ പോള്‍ ചെയ്ത 1,58,124 വോട്ടുകളില്‍ 86023 വോട്ടുകള്‍ നേടി 22592 പോട്ടുകള്‍ക്ക് ടി.പി രാമകൃഷ്ണന്‍ 22592 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.

ഇത്തവണ പോളിംഗ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷയേകുന്നു. കഴിഞ്ഞ തവണത്തേതിലും ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്രയിലത് ജനങ്ങളുടെ വിജയമായിരിക്കുമെന്നും യുഡിഎഫിന് മികച്ച വിജയം ഉണ്ടാവുമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു . 23 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മെയ് 4 തിങ്കളാഴ്ച വോട്ടെണ്ണല്‍ നടക്കുമ്പോള്‍ അറിയാം പേരാമ്പ്ര ഇടത് കോട്ട തന്നെയോ അതോ അട്ടിമറി ഉണ്ടാവുമോ എന്ന്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352539/8156-percent-polling-in-perambra)