---
title: "മുതുകാട്ടില്‍ ബിഎസ്എന്‍എല്‍ ടവര്‍ തകരാര്‍: പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍ "
english_title: "BSNL tower collapse in Muthukattu: Locals ready for agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35257/bsnl-tower-collapse-in-muthukattu-locals-ready-for-agitation"
published_at: "2022-04-01T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624712e4799c0_WATER MERK  NEW.JPG"
keywords: []
---

# മുതുകാട്ടില്‍ ബിഎസ്എന്‍എല്‍ ടവര്‍ തകരാര്‍: പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍ 

> **Lead Summary:** **പേരാമ്പ്ര: **മുതുകാട്ടിലെ ബിഎസ്എന്‍എല്‍ ടവര്‍ തകരാറിലായിട്ട് ഇന്ന് മൂന്നാം ദിവസം. നെറ്റ് വര്‍ക്കിലെ തകരാറു മൂലം 3 ദിവസമായി ഡാറ്റ കിട്ടാത്തത് വിദ്യാര്‍ത്ഥികളെയും മറ്റ് ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നവരേയും നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട.്

## Article Content

**പേരാമ്പ്ര: **മുതുകാട്ടിലെ ബിഎസ്എന്‍എല്‍ ടവര്‍ തകരാറിലായിട്ട് ഇന്ന് മൂന്നാം ദിവസം. നെറ്റ് വര്‍ക്കിലെ തകരാറു മൂലം 3 ദിവസമായി ഡാറ്റ കിട്ടാത്തത് വിദ്യാര്‍ത്ഥികളെയും മറ്റ് ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നവരേയും നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട.്

പരീക്ഷ നടക്കുന്ന സമയം ആയതിനാല്‍ നെറ്റ് കിട്ടാത്തത് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ടവറിന്റെ പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും വാര്‍ഡ് മെംബര്‍ രാജേഷ് തടവട്ടത്ത് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35257/bsnl-tower-collapse-in-muthukattu-locals-ready-for-agitation)