---
title: "മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം"
english_title: "House damaged after wall collapses in rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352923/house-damaged-after-wall-collapses-in-rain"
published_at: "2026-04-11T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da6c43514af_LAILA.JPG"
keywords: []
---

# മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

> **Lead Summary:** **കൂത്താളി: **കൂത്താളി പഞ്ചായത്ത് 6 -ാം വാര്‍ഡില്‍ ഇന്നലെ രാത്രിയിലെ മഴയില്‍ കുനിയില്‍ കുഞ്ഞി മൊയ്തീന്റെ മതിലിടിഞ്ഞ് വീടിന് കേട് സംഭവിച്ചു .

## Article Content

**കൂത്താളി: **കൂത്താളി പഞ്ചായത്ത് 6 -ാം വാര്‍ഡില്‍ ഇന്നലെ രാത്രിയിലെ മഴയില്‍ കുനിയില്‍ കുഞ്ഞി മൊയ്തീന്റെ മതിലിടിഞ്ഞ് വീടിന് കേട് സംഭവിച്ചു .

കുഞ്ഞി മൊയ്തീന്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് ഇയാളുടെ തന്നെ മറ്റൊരു വീടിന്റെ മതിലാണ് തകര്‍ന്നത്. മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍ ഉണ്ടാക്കി.

പ്രദേശത്തും പരിസരങ്ങളിലും ഇന്നലെ അര്‍ദ്ധരാത്രിയില്‍ അതി ശക്തമായ മഴയാണ് ഉണ്ടായിട്ടുള്ളത്. ഒന്നര ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കുഞ്ഞിമൊയ്തി പറഞ്ഞു. വില്ലേജ് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, വൈസ് പ്രസിഡന്റ് റഹീന അറയില്‍, ഗ്രാമ പഞ്ചായത്തംഗം രവീന്ദ്രന്‍ കേളോത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352923/house-damaged-after-wall-collapses-in-rain)