---
title: " ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു"
english_title: "Tree falls on moving lorry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352929/tree-falls-on-moving-lorry"
published_at: "2026-04-11T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da7885e59f7_LAILA.JPG"
keywords: []
---

#  ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

> **Lead Summary:** **പേരാമ്പ്ര: **മേപ്പയൂര്‍ കാഞ്ഞിരമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ റോഡരികിലുള്ള മരം മുറിഞ്ഞു വീണു. പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര: **മേപ്പയൂര്‍ കാഞ്ഞിരമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ റോഡരികിലുള്ള മരം മുറിഞ്ഞു വീണു. പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍ മുകളിലൂടെ മാവ് മുറിഞ്ഞു വീഴുകയായിരുന്നു.

ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തൊട്ടുമുമ്പിലായി ഒരു കെഎസ്ആര്‍ടിസി ബസ് കടന്നു പോയിരുന്നു.

വിവരം ലഭിച്ചതിന് തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സുരക്ഷിതമായി മരം മുറിച്ചുമാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, സനല്‍ രാജ്, വിപിന്‍, അജേഷ്, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352929/tree-falls-on-moving-lorry)