---
title: "സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു"
english_title: "Perambra native M.K. Madhu appointed as National Secretary of Sen Shitoyu Karate School India"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353207/perambra-native-mk-madhu-appointed-as-national-secretary-of-sen-shitoyu-karate-school-india"
published_at: "2026-04-13T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dce33fc8402_0000_ATTACH_MADHU.jpg"
keywords: []
---

# സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

> **Lead Summary:** പേരാമ്പ്ര : പ്രമുഖ ഇന്റര്‍നാഷണല്‍ കരാട്ടേ പരിശീലകരായ സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധുവിനെ നിയമിച്ചു.

## Article Content

പേരാമ്പ്ര : പ്രമുഖ ഇന്റര്‍നാഷണല്‍ കരാട്ടേ പരിശീലകരായ സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധുവിനെ നിയമിച്ചു.

നാഷണല്‍ പ്രസിഡന്റ് സി.എസ് ആരുണ്‍ മച്ചയ്യയാണ് എം.കെ മധുവിനെ നാഷണല്‍ സെക്രട്ടറിയായി നിയമിച്ചതായി അറിയിച്ചത്. സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌കൂളിന്റെ കേരളാ സ്റ്റേറ്റ് ചീഫ് ഇന്‍സ്ട്രക്ടറും കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു.

പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു കഴിഞ്ഞ 30 വര്‍ഷമായി കരാട്ടേ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ചു വരുന്നു. കരാട്ടേയില്‍ 7 ഡാന്‍ ബ്ലാക്ക് വെല്‍റ്റു കൂടിയാണ്.

പുതിയ നാഷണല്‍ സെക്രട്ടറി എം.കെ മധു. മധുവിന്റെ നിയമനം ഇന്ത്യന്‍ കരാട്ടേ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഹന്‍ഷി ഭാരത് ശര്‍മയും സെന്‍സായി സഞ്ജീവ് കുമാര്‍ ജന്‍ഗ്രയും അംഗീകരിച്ചതായി സി.എസ് ആരുണ്‍ മച്ചയ്യ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353207/perambra-native-mk-madhu-appointed-as-national-secretary-of-sen-shitoyu-karate-school-india)