---
title: "അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്"
english_title: "Attack on UDF workers' houses in Arikulam; UDF demands arrest of culprits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353236/attack-on-udf-workers-houses-in-arikulam-udf-demands-arrest-of-culprits"
published_at: "2026-04-13T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd25640fc09_moli.JPG"
keywords: []
---

# അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

> **Lead Summary:** **പോരാമ്പ്ര: **അരിക്കുളം പഞ്ചായത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ നിരന്തരമായ ആക്രമണങ്ങള്‍ തുടരുന്നത് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി ഇടതു പക്ഷം നടത്തുന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

## Article Content

**പോരാമ്പ്ര: **അരിക്കുളം പഞ്ചായത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ നിരന്തരമായ ആക്രമണങ്ങള്‍ തുടരുന്നത് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി ഇടതു പക്ഷം നടത്തുന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മേല്‍ക്കോയ്മ നഷ്ടപ്പെടും എന്ന ഭയപ്പാടിലാണ് സിപിഎം ഇത്തരം അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമണവും നടന്നത്.

കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുഡിഎഫ് നേതൃത്വം പൊലിസിനോട് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, സാജിദ് നടുവണ്ണൂര്‍, പി.ടി അഷ്‌റഫ്, എം.കെ അബ്ദുറഹിമാന്‍, ഇ.കെ അഹമ്മദ് മൗലവി, സി. രാമദാസ്, വി.വി.എം ബഷീര്‍, ശശി ഊട്ടേരി, കെ. അഷ്‌റഫ്, സജിത എളമ്പിലാട്, എം.കെ ഫസലുറഹ്‌മാന്‍, അമ്മദ് പൊയിലങ്ങല്‍, എന്‍.കെ അഷറഫ്, ഷുഐബ് തറമ്മല്‍, പി.പി.കെ അബ്ദുള്ള, അബ്ദുറഹിമാന്‍ മലയില്‍, ലതേഷ് പുതിയടുത്ത്, കെ.സി ഇബ്രാഹിം എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353236/attack-on-udf-workers-houses-in-arikulam-udf-demands-arrest-of-culprits)