---
title: " ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി"
english_title: "EMS Library conducted agricultural harvest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353427/ems-library-conducted-agricultural-harvest"
published_at: "2026-04-15T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df0bb37012d_cheruvannur.JPG"
keywords: []
---

#  ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

> **Lead Summary:** **പേരാമ്പ്ര:** ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിളവെടുപ്പ് നടത്തി. ഗ്രന്ഥാലയത്തിന്റെ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി നടത്തിയത്.

## Article Content

**പേരാമ്പ്ര:** ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിളവെടുപ്പ് നടത്തി. ഗ്രന്ഥാലയത്തിന്റെ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി നടത്തിയത്.

സമ്പൂര്‍ണ ജൈവ കൃഷിരീതിയില്‍ വിവിധയിനം പച്ചക്കറികള്‍ വയോജനങ്ങളുടെ നേതൃത്വത്തില്‍ കൃഷിചെയ്തിരുന്നു. ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി കെ.എന്‍ ബിനോയ്കുമാര്‍, പി.പി ബാലന്‍,പി.പി ഗോപാലകൃഷ്ണന്‍, കെ.എം ഗോവിന്ദന്‍, പി. അച്യുതന്‍, കെ.എം ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353427/ems-library-conducted-agricultural-harvest)