---
title: "മുതുകാട്   വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു"
english_title: "A wild elephant died in the compound of K.E. Kanaran's house in Muthukad."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353446/a-wild-elephant-died-in-the-compound-of-ke-kanarans-house-in-muthukad"
published_at: "2026-04-15T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df2a5d72fd3_moli.JPG"
keywords: []
---

# മുതുകാട്   വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

> **Lead Summary:** **മുതുകാട്: മുതുകാട് വീട്ടുവളപ്പിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.**

## Article Content

**മുതുകാട്: മുതുകാട് വീട്ടുവളപ്പിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.**

മുതുകാട് നാലാം ബ്ലോക്ക് കെ.ഇ കണാരന്റെ വീട്ടുവളപ്പിലാണ് കാട്ടാന ചരിഞ്ഞത്. ഇന്ന് പുലര്‍ച്ചെ 2മണിക്കാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ഇറങ്ങിയ കാട്ടാന വീടിന്റെ ഭാഗമായുള്ള കാര്‍പോര്‍ച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍പോര്‍ച്ചിന്റെ തൂണ് ആനയുടെ ശരീരത്തില്‍ തുളച്ചു കയറുകയും സംഭവസ്ഥലത്ത് തന്നെ ചരിയുകയും ചെയ്തു. ചങ്ക് ഭാഗത്ത് ഇരുമ്പ് തുളച്ചു കയറിയതിനാല്‍ രക്തം വാര്‍ന്ന നിലയിലാണുള്ളത്. 

ഇരുമ്പ് കമ്പി ചങ്ക് ഭാഗത്ത് തുളച്ചു കയറിയതിനാല്‍ രക്തം വാര്‍ന്ന് ആണ് ആന ചെരിഞ്ഞത് വിവരമറിഞ്ഞ് ആര്‍ആര്‍ടി ഉദ്യോഗസ്ഥരും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353446/a-wild-elephant-died-in-the-compound-of-ke-kanarans-house-in-muthukad)