---
title: "കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; വിദ്യാര്‍ത്ഥി മരണപ്പെട്ടു"
english_title: "Accident while bursting crackers in Koyilandy; Student dies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353504/accident-while-bursting-crackers-in-koyilandy-student-dies"
published_at: "2026-04-15T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dfa17ed53d5_GTY.JPG"
keywords: []
---

# കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; വിദ്യാര്‍ത്ഥി മരണപ്പെട്ടു

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടന്‍ വീട്ടില്‍ അദ്വൈത് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടരയോടുകൂടിയാണ് അപകടം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടന്‍ വീട്ടില്‍ അദ്വൈത് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടരയോടുകൂടിയാണ് അപകടം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊരങ്ങാട് ക്ഷേത്രത്തിന് ചേര്‍ന്ന് മൈതാനത്ത് വെച്ചാണ് അപടകം നടന്നത്. പാത്രത്തില്‍ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകട സംഭവിച്ചത്. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് കൊയിലാണ്ടി പൊലീസ് എത്തി പരിശോധന നടത്തി.

പിതാവ് അനീഷ്. മാതാവ് ബിന്‍സി. സഹോദരന്‍ അര്‍ജുന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353504/accident-while-bursting-crackers-in-koyilandy-student-dies)