---
title: "നീന്തല്‍ പരിശീലനം തുടങ്ങി"
english_title: "Swimming training started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353575/swimming-training-started"
published_at: "2026-04-16T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0798a43615_moli_thomas.JPG"
keywords: []
---

# നീന്തല്‍ പരിശീലനം തുടങ്ങി

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജല തരണം 2026 എന്ന പേരില്‍ നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. 

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജല തരണം 2026 എന്ന പേരില്‍ നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. 

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിന്‍സിപ്പാള്‍ കെ.എം മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.കെ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മദ്രസ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് എം.കെ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹസീന നസ്‌റിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353575/swimming-training-started)