---
title: "അരിക്കുളത്ത് അക്രമം നടന്ന വീടുകള്‍ അഡ്വ. ഫാത്തിമ തഹ്ലിയ സന്ദര്‍ശിച്ചു"
english_title: "Adv. Fathima Tahlia visited the houses where violence took place in Arikkulam;"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353595/adv-fathima-tahlia-visited-the-houses-where-violence-took-place-in-arikkulam"
published_at: "2026-04-16T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e086a73b357_cheruvannur.JPG"
keywords: []
---

# അരിക്കുളത്ത് അക്രമം നടന്ന വീടുകള്‍ അഡ്വ. ഫാത്തിമ തഹ്ലിയ സന്ദര്‍ശിച്ചു

> **Lead Summary:** **പേരാമ്പ്ര: **തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് അരിക്കുളത്ത് അക്രമത്തിന് ഇരയായ വീടുകള്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര: **തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് അരിക്കുളത്ത് അക്രമത്തിന് ഇരയായ വീടുകള്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ സന്ദര്‍ശിച്ചു.

അരിക്കുളം കുരിടിമുക്കിലെ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് സി.എം ബഷീര്‍, എന്‍.വി.എച്ച് അഷ്‌റഫ് എന്നിവരുടെ വീട്ടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്.

അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍, ലൈറ്റ്, ചുമര്‍ എന്നിവകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തെരെഞ്ഞെടുപ്പ് ദിവസം ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപെട്ട് ബൂത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു.

ഞെരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാറാഴ്ച രാത്രിയാണ് വിടുകള്‍ക്ക് നേരെ അക്രമണം ഉണ്ടായത്. വീടുകള്‍ സന്ദര്‍ശിച്ച

ഫാത്തിമ തഹ്ലിയ അക്രമ സംഭവങ്ങളെ അപലപിച്ചു. അക്രമികള മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫാത്തിമ തഹിലിയ അധികാരികളോട് ആവശ്യപ്പെട്ടു.

യൂഡിഎഫ് നേതാക്കളായ ഇ.കെ അഹമദ് മൗലവി, മുനീര്‍ കുളങ്ങര, സജിത എളമ്പിലാട്, ലതേഷ് പുതിയേടത്ത്, അമ്മത് പൊലിയങ്ങല്‍, പി.പി.കെ അബ്ദുള്ള, അമ്മത് ഹാജി നാറാണത്ത്, യു.രാജന്‍, അബദുറഹിമാന്‍ മലയില്‍, അനസ് കാരയാട്, ശുഐബ് തറമ്മല്‍, കെ.കെ മനാഫ് എന്നിവര്‍ ഫാത്തിമ തഹിലിയക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353595/adv-fathima-tahlia-visited-the-houses-where-violence-took-place-in-arikkulam)