---
title: " ഷാഫി പറമ്പിലിന് എതിരായ ടിപി രാമകൃഷ്ണന്റെ വര്‍ഗീയ പ്രസ്താവന പരാജയ ഭീതിമൂലം; മുനീര്‍ എരവത്ത്"
english_title: "TP Ramakrishnan's communal statement against Shafi Parambil is due to fear of defeat; Muneer Eravat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353623/tp-ramakrishnans-communal-statement-against-shafi-parambil-is-due-to-fear-of-defeat-muneer-eravat"
published_at: "2026-04-16T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e09d592224e_moli_thomas.JPG"
keywords: []
---

#  ഷാഫി പറമ്പിലിന് എതിരായ ടിപി രാമകൃഷ്ണന്റെ വര്‍ഗീയ പ്രസ്താവന പരാജയ ഭീതിമൂലം; മുനീര്‍ എരവത്ത്

> **Lead Summary:** **പേരാമ്പ്ര: **ഷാഫി പറമ്പില്‍ എംപി യ്ക്ക് എതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് രംഗത്ത്.

## Article Content

**പേരാമ്പ്ര: **ഷാഫി പറമ്പില്‍ എംപി യ്ക്ക് എതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് രംഗത്ത്.

എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിമൂലമാണന്നും, കേരളത്തില്‍ ഉടനീളം സിപിഐ എം ബിജെപി ധാരണയുണ്ടാക്കാന്‍ ചരട് വലിച്ചയാളാണ് ഇപ്പോള്‍ ഷാഫിക്കെതിരെ പ്രസ്താവനയിറക്കുന്നതെന്നും മുനീര്‍ എരവത്ത് പറഞ്ഞു.

പേരാമ്പ്രയിലെ തിരഞ്ഞെടുപ്പില്‍ ആദ്യാവസാനം വര്‍ഗീയ കാര്‍ഡിറക്കി കലാപമുണ്ടാക്കാനാണ് ഇദ്ദേഹം ശ്രമിച്ചതതെന്നും, മുന്‍ മന്ത്രിയുടെ ജമാഅത്ത് പരാമര്‍ശവും കൗമിലെ കുട്ടി അനൗണ്‍സ്‌മെന്റും ടിപിയുടെ തിരക്കഥയില്‍ നിന്നും ഉണ്ടായതാണന്നും, വര്‍ഗീയതയുടെ മറവില്‍ ജയിച്ചു കയറാമെന്നു കരുതിയ എല്‍ഡിഎഫ് കണ്‍വീനറെ പേരാമ്പ്രയിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കനത്ത പ്രഹരം നല്‍കുമെന്ന തിരിച്ചറിവാണ് ഷാഫിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്താന്‍ പ്രേരിപ്പിച്ചതന്നും അദ്ദേഹം കുറ്റപെടുത്തി.

ഷാഫിയുടെ ജനകീയ ബന്ധം സിപിഐഎം നെ ഭയപ്പെടുത്തിയിരിക്കുകയാണന്നും, ഷാഫി പറമ്പിലിനെ തകര്‍ക്കാന്‍ ശ്രമിച്ച പേരാമ്പ്രയിലെ ചില സിപിഐഎം നേതാക്കള്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നു സിപിഐഎം മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353623/tp-ramakrishnans-communal-statement-against-shafi-parambil-is-due-to-fear-of-defeat-muneer-eravat)