---
title: "പാലേരി അരിയന്താരി മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍  20ന്"
english_title: "The consecration day festival at Paleri Ariyanthari Mahavishnu Temple will be held on April 20th."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353786/the-consecration-day-festival-at-paleri-ariyanthari-mahavishnu-temple-will-be-held-on-april-20th"
published_at: "2026-04-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1c61dcbc16_cheruvannur.JPG"
keywords: []
---

# പാലേരി അരിയന്താരി മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍  20ന്

> **Lead Summary:** **പാലേരി : **പാലേരി ചരിത്രപ്രസിദ്ധമായ പാലേരി - പാറക്കടവ് അരിയന്താരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 20 തിങ്കളാഴ്ച (മേടം7) ക്ഷേത്രമേല്‍ ശാന്തി ബ്രഹ്‌മശ്രീ കുന്നി മഠം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികതത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.

## Article Content

**പാലേരി : **പാലേരി ചരിത്രപ്രസിദ്ധമായ പാലേരി - പാറക്കടവ് അരിയന്താരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 20 തിങ്കളാഴ്ച (മേടം7) ക്ഷേത്രമേല്‍ ശാന്തി ബ്രഹ്‌മശ്രീ കുന്നി മഠം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികതത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.

ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിപുലമായ സാംസ്‌കാരിക പരിപാടികളും അന്നദാനവും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതിഷ്ഠാദിനമായ 20-ാം തീയതി തിങ്കളാഴ്ച പുലര്‍ച്ചെ 5:30-ന് നിര്‍മ്മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഹവിസ്സ് പൂജ എന്നിവ നടക്കും.

വൈകീട്ട് 7:00 മണിക്ക് തായമ്പകയും, 7:30-ന് കോഴിക്കോട് അഴകൊടി രാഗമാലിക ഭജന്‍സ് അവതരിപ്പിക്കുന്ന ഭജനയും അരങ്ങേറും. രാത്രി 9:00 മണിക്ക് പ്രാദേശിക പ്രതിഭകളുടെ വിവിധ കലാവിരുന്നുകളും നടക്കും.

ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനം, പുഷ്പാലങ്കാരം, നിറമാല തുടങ്ങിയ വഴിപാടുകള്‍ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വിഷ്ണു അരീക്കണ്ടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086 753 541, 9846 542 117.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353786/the-consecration-day-festival-at-paleri-ariyanthari-mahavishnu-temple-will-be-held-on-april-20th)