---
title: "ലീബാ ബാലന് സ്മരണ ഒരുക്കി സഹപ്രവര്‍ത്തകര്‍"
english_title: "Colleagues prepare memorial for Leeba Balan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353812/colleagues-prepare-memorial-for-leeba-balan"
published_at: "2026-04-17T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1df323a632_fg.JPG"
keywords: []
---

# ലീബാ ബാലന് സ്മരണ ഒരുക്കി സഹപ്രവര്‍ത്തകര്‍

> **Lead Summary:** **പേരാമ്പ്ര:** വടകര കോടതി ജീവനക്കാരിയും അകാലത്തില്‍ അന്തരിച്ച യുവ സാഹിത്യകാരിയുമായിരുന്ന ലീബാ ബാലന്റെ സ്മരണക്കായി സഹപ്രവര്‍ത്തകര്‍ ഓര്‍മ്മ ദിനം ആചരിക്കുന്നു.

## Article Content

**പേരാമ്പ്ര:** വടകര കോടതി ജീവനക്കാരിയും അകാലത്തില്‍ അന്തരിച്ച യുവ സാഹിത്യകാരിയുമായിരുന്ന ലീബാ ബാലന്റെ സ്മരണക്കായി സഹപ്രവര്‍ത്തകര്‍ ഓര്‍മ്മ ദിനം ആചരിക്കുന്നു.

2026 മെയ് 18ന് പ്രമുഖ കഥാകൃത്ത് അംബികാസുതന്‍ മങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായികോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി ഒരു ജില്ലാ തല ചെറുകഥ മത്സരം മെയ് 1ന് വടകര ബി.ഇ.എം സ്‌കൂള്‍ പരിസരത്ത് വെച്ച് നടത്തപെടുന്നു.

വിജയികള്‍ക്ക് 1, 2, 3 സ്ഥാനത്തിന് യഥാക്രമം 3001, 2001, 1001 എന്നിങ്ങനെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നല്‍കപെടുന്നു. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 28 മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ NO:9497287728. 9496 80 8811, 9447100575

ജനറല്‍ കണ്‍വീനര്‍: 9496 808811

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353812/colleagues-prepare-memorial-for-leeba-balan)