---
title: "ചെറുവണ്ണൂരില്‍ മതപഠന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമം"
english_title: "Attack on religious studies students in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353834/attack-on-religious-studies-students-in-cheruvannur"
published_at: "2026-04-17T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1ef0948d35_cheruvannur.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ മതപഠന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമം

> **Lead Summary:** **ചെറുവണ്ണൂര്‍:** കണ്ടീത്താഴെയില്‍ മതപഠന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമം. രണ്ടുപേര്‍ക്ക് പരിക്ക്. വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി മുഹമ്മദ് ഷാമില്‍ , പുനൂര്‍ ഉനൈസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**ചെറുവണ്ണൂര്‍:** കണ്ടീത്താഴെയില്‍ മതപഠന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമം. രണ്ടുപേര്‍ക്ക് പരിക്ക്. വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി മുഹമ്മദ് ഷാമില്‍ , പുനൂര്‍ ഉനൈസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നാട്ടുകാരായ സിആര്‍പിഎഫ് ജവാന്‍ ആയ സന്തോഷ് ചേറോത്ത്, പഴമഠത്തില്‍ താഴെ സുരേഷ് തുടങ്ങിയവര്‍ മര്‍ദിച്ചുവെന്നാണ് പരാതി.

വിദ്യാര്‍ത്ഥികള്‍ കാമ്പസിന്റെ ഭാഗമായുള്ള പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയപ്പോള്‍ പ്രതികള്‍ വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ സംസാരിക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കയ്യിലുള്ള വള ഉപയോഗിച്ച് ഇടിച്ചപ്പോള്‍ പരിക്കേറ്റ ഇവര്‍ ഓടി സമീപത്തെ കടയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ പേരാമ്പ്ര താലൂക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സതേടി. പ്രശ്‌നപരിഹാരത്തിനായി ഗ്രാമപഞ്ചായത്ത് സര്‍വകകക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ജില്ലാ പഞ്ചായത്തംഗം മുനീര്‍ എരവത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍, ബ്ലോക്ക് പഞ്ചാതത്തംഗം വി.ബി രാജഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതില്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353834/attack-on-religious-studies-students-in-cheruvannur)