---
title: "ചെറുവണ്ണൂര്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു"
english_title: "T.P. Ramakrishnan visited the students who were victims of violence in Cheruvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353914/tp-ramakrishnan-visited-the-students-who-were-victims-of-violence-in-cheruvannur"
published_at: "2026-04-17T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e24cbdd7aab_cheruvannur.JPG"
keywords: []
---

# ചെറുവണ്ണൂര്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു

> **Lead Summary:** **പേരാമ്പ്ര : **കണ്ടിത്താഴയിലെ മസ്ജിദുല്‍ മിഅറാജ് ദര്‍സിലെ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര : **കണ്ടിത്താഴയിലെ മസ്ജിദുല്‍ മിഅറാജ് ദര്‍സിലെ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു.

ചെറുവണ്ണൂര്‍ ടൗണില്‍ കഴിഞ്ഞ ദിവസം കണ്ടിത്താഴയിലെ മസ്ജിദുല്‍ മിഅറാജ് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണന്ന് അദ്ദേഹം പറഞ്ഞു .

മുഴുവന്‍ അക്രമികളെയും എത്രയും പെട്ടന്ന് പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടില്‍ സമാധാനവും സൗഹൃദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ട് വരണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു. ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353914/tp-ramakrishnan-visited-the-students-who-were-victims-of-violence-in-cheruvannur)