---
title: "പതിനഞ്ച് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു"
english_title: "Fifteen-year-old drowns in river at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354025/fifteen-year-old-drowns-in-river-at-paleri"
published_at: "2026-04-18T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3345dd52ab_nui.JPG"
keywords: []
---

# പതിനഞ്ച് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

> **Lead Summary:** **പേരാമ്പ്ര :** കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരന്‍ മുങ്ങി മരിച്ചു. പാലേരി കൂനിയോട് പുഴയില്‍ ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശിയായ പാലോളിപ്പറമ്പ് സിദ്ധാര്‍ഥ് ആണ് മരിച്ചത്. കൂനിയോട് ബന്ധു വീട്ടില്‍ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുട്ടി അലക്കാന്‍ പോയ അമ്മയോടൊപ്പം താന്തോന്നി കടവില്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടതാണെന്ന് കരുതുന്നു.

## Article Content

**പേരാമ്പ്ര :** കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരന്‍ മുങ്ങി മരിച്ചു. പാലേരി കൂനിയോട് പുഴയില്‍ ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശിയായ പാലോളിപ്പറമ്പ് സിദ്ധാര്‍ഥ് ആണ് മരിച്ചത്. കൂനിയോട് ബന്ധു വീട്ടില്‍ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുട്ടി അലക്കാന്‍ പോയ അമ്മയോടൊപ്പം താന്തോന്നി കടവില്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടതാണെന്ന് കരുതുന്നു.

വിവരമറിഞ്ഞ് പേരാമ്പ്രയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തുമ്പോഴേക്കും ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മേല്‍ നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍സി പരീക്ഷി എഴുതി ഫലം കാത്തിക്കുകയാണ് സിദ്ധാര്‍ത്ഥ് .പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകനാണ് സിദ്ധാര്‍ഥ്. സഹോദരി ഷിബിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354025/fifteen-year-old-drowns-in-river-at-paleri)