---
title: "ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി ആരംഭിച്ചു "
english_title: "Sports Academy started at Changarote MUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35403/sports-academy-started-at-changarote-mup-school"
published_at: "2022-04-02T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624811a6f1ba5_LOGO1.jpg"
keywords: []
---

# ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ കളിമുറ്റം സ്‌പോര്‍ട്‌സ് അക്കാഡമിക്കു കീഴില്‍ സമഗ്ര കായിക പരിശീലന പദ്ധതിക്കു തുടക്കമായി.

## Article Content

**പേരാമ്പ്ര:** ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ കളിമുറ്റം സ്‌പോര്‍ട്‌സ് അക്കാഡമിക്കു കീഴില്‍ സമഗ്ര കായിക പരിശീലന പദ്ധതിക്കു തുടക്കമായി.

ലോഗോ പ്രകാശനം സ്‌കൂള്‍ മാനേജര്‍ എസ്.പി. കുഞ്ഞമ്മത്, മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് തൊണ്ടിയില്‍ മമ്മി, പ്രധാനാധ്യാപകന്‍ കെ.കെ. യൂസഫ്, സ്റ്റാഫ് സെക്രട്ടറി സി.വി. നജ്മ, സീനിയര്‍ അസിസ്റ്റന്റ് എം. സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

കായികാരോഗ്യത്തിന്റെ വീണ്ടെടുപ്പിനു കളിമുറ്റത്തൊരു കൂട്ടു ചേരലാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഗെയിമുകളിലും മറ്റും അടിമകളായിത്തീര്‍ന്നവരുടെ ആരോഗ്യപരവും മാനസികവുമായ വികാസം സാധ്യമാക്കാനുള്ള വെക്കേഷന്‍ ട്രെയ്‌നിംഗ് ക്യാമ്പ്, വിവിധ ഗെയിമുകളില്‍ പരിശീലനം, യോഗ, കരാട്ടെ, കായികക്ഷമതാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കോര്‍ഡിനേറ്റര്‍ ടി. സിദ്ധീഖ്, എം.കെ. യൂസഫ്, മുഹമ്മദ് ഷാനി എന്നിവര്‍ നേതൃത്വം നല്‍കി.

ടി.എം. അബ്ദുല്‍ അസീസ്, എം.കെ. റഷീദ്, എസ്. സുനന്ദ്, ശിഹാബ് കന്നാട്ടി, എം.കെ. നിസാര്‍, കെ. റഷീദ്, വി.എം. ബാബു, പി.കെ. യൂസഫ്, സനില കുമാരി, കെ. ഹസീന, ടി. രജിഷ, വി.പി. നിഷ, അന്‍ഷിദ, ആതിഖ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35403/sports-academy-started-at-changarote-mup-school)