---
title: " ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വേളം ഗ്രാമപഞ്ചായത്ത്"
english_title: "Velam Gram Panchayat organizes cleanliness hartal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354035/velam-gram-panchayat-organizes-cleanliness-hartal"
published_at: "2026-04-18T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3436b4232c_moli_thomas.JPG"
keywords: []
---

#  ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വേളം ഗ്രാമപഞ്ചായത്ത്

> **Lead Summary:** **വേളം: **വേളം ഗ്രാമപഞ്ചായത്ത് പകര്‍ച്ച വ്യാധികള്‍ക്കെതിരെയും, മഴക്കാല രോഗങ്ങള്‍ക്കെരിരെയും ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ചു. രാവിലെ 8മണിമുതല്‍ 1മണിവരെ നടത്തിയ ജനകീയ പ്രതിരോധം

## Article Content

**വേളം: **വേളം ഗ്രാമപഞ്ചായത്ത് പകര്‍ച്ച വ്യാധികള്‍ക്കെതിരെയും, മഴക്കാല രോഗങ്ങള്‍ക്കെരിരെയും ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ചു. രാവിലെ 8മണിമുതല്‍ 1മണിവരെ നടത്തിയ ജനകീയ പ്രതിരോധം

വൃത്തിയുള്ള പരിസരം, രോഗമില്ലാത്ത ജീവിതം എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍ നടത്തിയത്. ശുചിത്വ ഹര്‍ത്താലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പൂളക്കൂലില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. മുജീബ് റഹ്‌മാന്‍ നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍, വാര്‍ഡ് അംഗം ശ്രുതി മാരാംവീട്ടില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മാരായ നന്ദകുമാര്‍, കെ. കെ സലാം. തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ അങ്ങാടികളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഖില്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസേനാംഗങ്ങള്‍, ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354035/velam-gram-panchayat-organizes-cleanliness-hartal)