---
title: "പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു"
english_title: "A parked bullet caught fire in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354054/a-parked-bullet-caught-fire-in-perambra"
published_at: "2026-04-18T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e34f71ce5c0_bul.JPG"
keywords: []
---

# പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. മേപ്പയ്യൂരില്‍ നിന്നും പേരാമ്പ്രയിലേക്ക് വന്ന് പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട പന്തിരിക്കര സ്വദേശിയായ അരുണിന്റെ കെഎല്‍ 56 ആര്‍ 3002 നമ്പര്‍ ബുള്ളറ്റിനാണ് തീ പിടിച്ചത്.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. മേപ്പയ്യൂരില്‍ നിന്നും പേരാമ്പ്രയിലേക്ക് വന്ന് പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട പന്തിരിക്കര സ്വദേശിയായ അരുണിന്റെ കെഎല്‍ 56 ആര്‍ 3002 നമ്പര്‍ ബുള്ളറ്റിനാണ് തീ പിടിച്ചത്.

ഉടന്‍തന്നെ സമീപത്തെ കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഗ്നിശമന ഉപകരണം കൊണ്ടുവന്ന് നാട്ടുകാര്‍തന്നെ തീ അണച്ചു. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ അഗ്നിശമനസേനയുടെ ക്ലാസ് കഴിഞ്ഞ് അതുവഴി പോവുകയായിരുന്ന അഗ്‌നി രക്ഷാ സേനാംഗങ്ങളും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു അഗ്‌നി രക്ഷാ സേന വാഹനവും സ്ഥലത്ത് എത്തിയിരുന്നു. അമിതമായ വേനല്‍ ചൂടാണ് തീ പിടിത്തതിന് കാരണമെന്ന് കരുതുന്നു. വാഹനത്തില്‍ യാത്രികന്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354054/a-parked-bullet-caught-fire-in-perambra)