---
title: "ദര്‍സ് വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം"
english_title: "Violence against Dars students is condemnable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354066/violence-against-dars-students-is-condemnable"
published_at: "2026-04-18T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3595d42fff_moli_thomas.JPG"
keywords: []
---

# ദര്‍സ് വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം

> **Lead Summary:** **ചെറുവണ്ണൂര്‍ :**കഴിഞ്ഞ ദിവസം ചെറുവണ്ണൂര്‍ കണ്ടിത്താഴയിലെ മസ്ജിദുല്‍ മിഅറാജ് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

## Article Content

**ചെറുവണ്ണൂര്‍ :**കഴിഞ്ഞ ദിവസം ചെറുവണ്ണൂര്‍ കണ്ടിത്താഴയിലെ മസ്ജിദുല്‍ മിഅറാജ് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

അക്രമികളെ മുഴുവന്‍ പിടികൂടണം. നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ട് വരണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. സിപിഐഎം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത്, ലോക്കല്‍ സെക്രട്ടറി ടി.മനോജ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, കെ.കെ. ജിനില്‍, എന്‍.പി.രതീഷ്, തുടങ്ങിയവര്‍ ദര്‍സ് വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354066/violence-against-dars-students-is-condemnable)