---
title: "വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും"
english_title: "Annual celebration and family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354232/annual-celebration-and-family-reunion"
published_at: "2026-04-19T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4ad87b5446_moli_thomas.JPG"
keywords: []
---

# വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും

> **Lead Summary:** **പേരാമ്പ്ര: **യോദ്ധാ സോള്‍ജിയേര്‍സ് ക്ലബ് കൂത്താളി 8ാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **യോദ്ധാ സോള്‍ജിയേര്‍സ് ക്ലബ് കൂത്താളി 8ാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വച്ച് പ്രാര്‍ഥനയോടെ നടത്തിയ പരിപാടി ആദര്‍ശ് പുതുശ്ശേരി (ഹെഡ് മാസ്റ്റര്‍ എയുപി സ്‌കൂള്‍ കൂത്താളി) ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഉപഹാര സമര്‍പ്പണം നടത്തി.

യോദ്ധാ പ്രസിഡണ്ട് ടി.ടി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍, ഓമന അമ്മ, വനിതാ വിങ്ങ് പ്രസിഡണ്ട് ശ്രീജ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യോദ്ധ സെക്രട്ടറി പുളിയുള്ളതില്‍ ശശി സ്വാഗതം പറഞ്ഞ ചടങ്ങിന് യോദ്ധ വൈസ് പ്രസിഡണ്ട് കെ. രതീഷ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വനിതാ വിങ്ങിന്റെ വിവിധയിനം കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354232/annual-celebration-and-family-reunion)