---
title: "കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്"
english_title: "Two injured in car collision at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354257/two-injured-in-car-collision-at-perambra"
published_at: "2026-04-19T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4df5208fd0_car.JPG"
keywords: []
---

# കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

> **Lead Summary:** **പേരാമ്പ്ര: **കൈതക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ഇന്ന് വൈകീട്ട് 4.30 ഓട് കൂടിയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കോഡ കമ്പനിയുടെ കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സുസുക്കി കമ്പനിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

**പേരാമ്പ്ര: **കൈതക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ഇന്ന് വൈകീട്ട് 4.30 ഓട് കൂടിയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കോഡ കമ്പനിയുടെ കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സുസുക്കി കമ്പനിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശി അമല്‍ജിത്, രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്ന നാദാപുരം സ്വദേശി ഷമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരുകാറിന്റെയും മുന്‍ഭാഗം പാടെ തകര്‍ന്നു. പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354257/two-injured-in-car-collision-at-perambra)