---
title: "'തകില് പുകില് ' നാടന്‍ പാട്ടുത്സവവുമായി മാട്ടനോട് എയുപി സ്‌കൂള്‍"
english_title: "AUP School, Mattanode with 'Thakil Pukil' Folk Song Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35434/aup-school-mattanode-with-thakil-pukil-folk-song-festival"
published_at: "2022-04-02T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248350b785b0_MATTA1.jpg"
keywords: []
---

# 'തകില് പുകില് ' നാടന്‍ പാട്ടുത്സവവുമായി മാട്ടനോട് എയുപി സ്‌കൂള്‍

> **Lead Summary:** **കായണ്ണ** : മാട്ടനോട് എയുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 'തകില് പുകില് ' എന്ന പേരില്‍ നാടന്‍ പാട്ടുത്സവം സംഘടിപ്പിച്ചു.

## Article Content

**കായണ്ണ** : മാട്ടനോട് എയുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 'തകില് പുകില് ' എന്ന പേരില്‍ നാടന്‍ പാട്ടുത്സവം സംഘടിപ്പിച്ചു.

നാടന്‍ പാട്ട് കലാകാരന്‍മാരായ രജീഷ് കക്കറ മുക്ക്, റീജു ആവള, ലിസ്‌ന മണിയൂര്‍, അനില്‍ തൊട്ടില്‍പാലം, അലന്‍, കാര്‍ത്തിക് എന്നിവര്‍ വിദ്യാലയങ്കണത്തില്‍ തകില് കൊട്ടി നാടന്‍പാട്ടു പാടി കുട്ടികളേയും നാട്ടുകാരേയും ചുവടുവെപ്പിച്ചു.

ആടിയും പാടിയും മക്കള്‍ ആര്‍ത്തുല്ലസിച്ചു.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

എംടിഎ ചെയര്‍പേഴ്‌സണ്‍ നിഷീദ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന കെ. സജീവന്‍, മാതൃഭൂമി ലേഖകന്‍ ബാബു കുതിരോട്ട്, എ.സി. ബിജു, മുഹമ്മദ് വാളൂര്‍, രന്യ ആര്‍. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35434/aup-school-mattanode-with-thakil-pukil-folk-song-festival)