---
title: "ജാഗ്രത സമിതി രൂപീകരിച്ചു"
english_title: "A vigilance committee was formed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354361/a-vigilance-committee-was-formed"
published_at: "2026-04-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5cade6787f_moli_thomas.JPG"
keywords: []
---

# ജാഗ്രത സമിതി രൂപീകരിച്ചു

> **Lead Summary:** **ചങ്ങരോത്ത് :**ജാഗ്രത സമിതി രൂപീകരിച്ചു. ലഹരിക്കെതിരെ ജാഗ്രത പാലിക്കാം കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ വളവില്‍ ബ്രദേഴ്‌സ് കുളക്കണ്ടം & ജനകീയ ലൈബ്രറിയുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.

## Article Content

**ചങ്ങരോത്ത് :**ജാഗ്രത സമിതി രൂപീകരിച്ചു. ലഹരിക്കെതിരെ ജാഗ്രത പാലിക്കാം കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ വളവില്‍ ബ്രദേഴ്‌സ് കുളക്കണ്ടം & ജനകീയ ലൈബ്രറിയുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.

അഞ്ചാം വാര്‍ഡ് അംഗം ശാലിനി സമിതി ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് അംഗം കണ്‍വീനര്‍ ആയി പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

മദ്യനിരോധനസമിതി സംസ്ഥാന സമിതി അംഗം പപ്പന്‍ കന്നാട്ടി മുഖ്യപ്രഭാഷണം നടത്തി. നാട്ടില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നേരിടാന്‍ യോഗം ഒറ്റകെട്ടായി തീരുമാനിച്ചു.

സിവില്‍ എക്‌സൈസ് ഓഫിസര്‍ ദീപുലാല്‍ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ഗോകുല്‍ ദാസ്, സൗരവ്, രാഹുല്‍ ,സാബു തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി കുടുംബംശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354361/a-vigilance-committee-was-formed)