---
title: "കുരുന്നുകളെ കരിക്കണോ"
english_title: "Should we burn the children?"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354396/should-we-burn-the-children"
published_at: "2026-04-20T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5dfd7514b7_cheruvannur.JPG"
keywords: []
---

# കുരുന്നുകളെ കരിക്കണോ

> **Lead Summary:** **പേരാമ്പ്ര :** അത്യുഷ്ണത്തില്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍ അംഗനവാടികള്‍ക്ക് അവധിയില്ല. സംസ്ഥാനത്ത് പല ജില്ലകളിലും 40 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് ഉയര്‍ന്നിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര :** അത്യുഷ്ണത്തില്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍ അംഗനവാടികള്‍ക്ക് അവധിയില്ല. സംസ്ഥാനത്ത് പല ജില്ലകളിലും 40 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് ഉയര്‍ന്നിരിക്കുകയാണ്.

ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ ആളുകള്‍ പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്യുഷ്ണം കാരണം ട്യൂഷന്‍ ക്ലാസുകളും, അവധിക്കാല ക്ലാസുകളും പാടില്ലെന്ന് വിദ്യാലയങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ പിഞ്ചു പൈതങ്ങള്‍ പഠിക്കുന്ന അംഗ വാടികള്‍ ഈ കൊടും ചൂടിലും പ്രവര്‍ത്തിക്കുകയാണ്. അംഗനവാടികള്‍ക്ക് അവധി നല്‍കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. പല കുട്ടികളെയും രക്ഷിതാക്കള്‍ ഇപ്പോള്‍ അംഗനവാടികളിലേക്ക് ചൂടുകാരണം അയക്കുന്നില്ല.

കടുത്ത ചൂട്‌കൊണ്ട് കുരുന്നുകള്‍ ക്ലാസുകളില്‍ തളര്‍ന്നിരിക്കുന്ന അവസ്ഥയാണുള്ളത്. കടുത്ത ചൂട് അനുഭവിക്കുന്ന ഈ സമയം പിഞ്ചുപൈതലുകള്‍ പഠിക്കുന്ന അംഗനവാടികള്‍ക്ക് ക്ലാസ് നടക്കുന്നതെന്ത്‌കൊണ്ട്.

പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിയും ഒരുവിദ്യാര്‍ത്ഥിയും ചൂടുകാരണം തളര്‍ന്ന് വീണിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അടിക്കടി ചുടുകൂടുന്ന അവസ്ഥയില്‍ എത്രയും പെട്ടന്ന് അംഗനവാടികള്‍ക്ക് കൂടി അവധി പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് ജീവനക്കാരുടെയും, രക്ഷിതാക്കളുടെയും ആവശ്യം. മൂന്ന് മണിക്ക് വീട്ടിലെത്തുന്ന കുട്ടികള്‍ തളര്‍ന്ന് ഉറങ്ങിപോകുന്ന അവസ്ഥയാണ്.

കുട്ടികളെ കടുത്ത ചൂടിനാല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അംഗനവാടി അധികൃതര്‍ നന്നായി പ്രയാസപെടുന്നു. പതിനൊന്ന് മണിമുതല്‍ മൂന്ന് മണിവരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടങ്കിലും മിക്ക അംഗനവാടികളും കോണ്‍ഗ്രീറ്റ് കെട്ടിടമായതിനാല്‍ ഉള്ളിലെ കനത്ത ചൂടില്‍ വീര്‍പ്പ് മുട്ടി കഴിയേണ്ട അവസ്ഥയാണുള്ളത്.

മുതിര്‍ന്നവര്‍ക്ക് താങ്ങാന്‍ ആകുന്നില്ല ഈ ചൂട്, അപ്പോള്‍ കുട്ടികളുടെ കാര്യം പറയണോ. സാധാരണ ഉള്ളതിനേക്കാള്‍ കുട്ടികള്‍ കുറവാണ് ഇപ്പോള്‍ അംഗനവാടിയിലെന്ന് അംഗനവാടി ജീവനക്കാര്‍ പറയുന്നു. ഫാനുകള്‍ ഉണ്ടങ്കിലും ചൂടുകാറ്റാണ് കുട്ടികള്‍ക്ക് കിട്ടുന്നത്. അംഗനവാടികള്‍ക്ക് അവധി നല്‍കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല.

ഈ ചൂടുകാലത്ത് ചെറിയ കെട്ടിടത്തിനുള്ളില്‍ കുഞ്ഞു കുട്ടികളെ ഇരുത്തി അവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം അംഗന്‍വാടികള്‍ അടച്ചുപൂട്ടേണ്ടതാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354396/should-we-burn-the-children)