---
title: " സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ"
english_title: "Strong room opening incident; Advocate Fathima Tahilia says no need to worry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354483/strong-room-opening-incident-advocate-fathima-tahilia-says-no-need-to-worry"
published_at: "2026-04-20T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e65ca7bb9e9_gytu.JPG"
keywords: []
---

#  സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് ജെഡിടി ഇസ്ലാമിക് കോളെജിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടായ ആശങ്കകള്‍ വേണ്ടെന്ന് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയും യുഡിഎഫ് നേതാക്കളും അറിയിച്ചു.

## Article Content

പേരാമ്പ്ര: കോഴിക്കോട് ജെഡിടി ഇസ്ലാമിക് കോളെജിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടായ ആശങ്കകള്‍ വേണ്ടെന്ന് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയും യുഡിഎഫ് നേതാക്കളും അറിയിച്ചു.

ജെഡിടിയില്‍ കുന്ദമംഗലം, പേരാമ്പ്ര, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂം 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് മൂന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡിന്റെ ഒരു ടീമും 24 നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ സംഭവം യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതും ഈ ടീം തന്നെയാണെന്ന് അവര്‍ പറഞ്ഞു.

സ്ട്രോങ്ങ് റൂം തുറന്നതോടനുബന്ധിച്ച് ആര്‍ഒന്റെ മെറ്റീരിയല്‍സ് ആന്റ് റക്കോഡ്‌സ് സൂക്ഷിച്ചറൂം ചില രേഖകള്‍ എടുക്കുന്നതിനുവേണ്ടി ആള്‍ഒ ടീം തുറന്നതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആ സമയത്ത് സ്ഥാനാര്‍ത്ഥി അഡ്വ: തഹിലിയയും ഭര്‍ത്താവ് അഡ്വ: ഷഹസാദും സ്ഥലത്തുണ്ടായിരുന്നു.

ഈ റൂം തുറക്കുന്ന വിവരം സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റിനെ അറിച്ചിരുന്നില്ല പെട്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി ജെഡിടില്‍ എത്തിയിരുന്നു. വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അഡ്വ: പ്രവീണ്‍കുമാര്‍, എം.എ റസാഖ്, എന്നിവര്‍ ഉടന്‍ സംഭവസ്ഥലത്ത് എത്തി ഉടനെ പേരാമ്പ്രയില്‍ നിന്നും ആര്‍.കെ മുനീര്‍, കല്ലൂര്‍ മുഹമ്മദലി, ഇ ഷാഹി എന്നിവരും ജെഡിടില്‍എത്തി. എം.കെ രാഘവന്‍ എംപി യുമായി കൂടിയാലോചനകള്‍ നടത്തി സംഭവത്തില്‍ ആര്‍ഒ യുടെ ഭാഗത്തു നിന്നുണ്ടായ ജാഗ്രത കുറവിലും അശ്രദ്ധയിലും നടപടി ആവശ്യപ്പെട്ട് സെഡ്രല്‍ ഇലക്ഷന്‍ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ട് കലക്ടര്‍, എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

സ്‌റ്റോര്‍ തുറക്കുകയോ മറ്റു ഇടപെടലുകളോ നടന്നിട്ടില്ല എന്നും ഇതില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും സ്ഥാനാര്‍ത്ഥി അഡ്വ: ഫാത്തിമ തഹിലിയയും യുഡിഎഫ് നേതാക്കളായ കല്ലൂര്‍ മുഹമ്മദലി, കെ ബാലനാരായണന്‍, ആര്‍.കെ മുനീര്‍ എന്നിവരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354483/strong-room-opening-incident-advocate-fathima-tahilia-says-no-need-to-worry)