---
title: "പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി "
english_title: "SC, ST Koyilandy Taluk Committee holds protest meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354567/sc-st-koyilandy-taluk-committee-holds-protest-meeting"
published_at: "2026-04-21T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e71dd6b0b11_FRE.JPG"
keywords: []
---

# പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര : **എസ്‌സി, എസ്ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധ സംഗമത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **എസ്‌സി, എസ്ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധ സംഗമത്തിലൂടെ ആവശ്യപ്പെട്ടു.

പേരാമ്പ്രയില്‍ നടന്ന പ്രധിഷേധ സംഗമം വാസുവേങ്ങേരി ഉദ്ഘാടനം ചെയ്തു. എ.എം മോഹനന്‍ അധ്യക്ഷത വഹിച്ചു. മനോജ് കുന്നത്തുകര മുഖ്യപ്രഭാഷണം നടത്തി. വി.കെ അച്യുതന്‍, വി.പി ബാലന്‍, രാജന്‍ കെ ഐശ്വര്യ, എ.എം ബാലന്‍, ദേവിചന്ദ്രന്‍, രജനിമോഹനന്‍, സുബീഷ് പേരാമ്പ്ര, പി.കെ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് ചേനായി സ്വാഗതം പറഞ്ഞ ചടങ്ങിന് മണി കാപ്പുംകര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354567/sc-st-koyilandy-taluk-committee-holds-protest-meeting)