---
title: "പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല സമ്മേളനത്തിന് സമാപനമായി"
english_title: "Police Association Rural District Conference concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35457/police-association-rural-district-conference-concludes"
published_at: "2022-04-02T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62485fee02007_WATER MERK  NEW.JPG"
keywords: []
---

# പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല സമ്മേളനത്തിന് സമാപനമായി

> **Lead Summary:** **പേരാമ്പ്ര : **പൊലീസ് അസോസിയേഷന്‍ 37-ാമത് റൂറല്‍ ജില്ല സമ്മേളനത്തിന് പേരാമ്പ്രയില്‍ സമാപനമായി. വിവിധ പരിപാടികളോടെ പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്നു വന്ന സമ്മേളനം സമാപിച്ചു.

## Article Content

**പേരാമ്പ്ര : **പൊലീസ് അസോസിയേഷന്‍ 37-ാമത് റൂറല്‍ ജില്ല സമ്മേളനത്തിന് പേരാമ്പ്രയില്‍ സമാപനമായി. വിവിധ പരിപാടികളോടെ പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്നു വന്ന സമ്മേളനം സമാപിച്ചു.

സമ്മേളനം പേരാമ്പ്ര എം.എല്‍ എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രളയ കാലത്തും കോവിഡ് മഹാമാരിയും കേരള പൊലീസിന്റെ കരുതല്‍ നടപടി മാതൃകയാണെന്നും അത് മറ്റുള്ളവരും പിന്തുടരണമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പൊലീസ് സേനയില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് മാറാനുണ്ട്. സ്റ്റേഷനുകള്‍ പൂര്‍ണമായി ജനസൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സേനാംഗങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്.

പൊലീസിനോടുള്ള പഴയ രീതിയില്‍ മാറ്റം വരണം പഴയ രീതിയല്ല ഇപ്പോള്‍ പിന്തുടരുന്നത്. അടിയന്തരാവസ്ഥ കാലത്തെ പീഡനങ്ങള്‍ താനും അനുഭവിച്ചതാണ്.

12 ദിവസങ്ങളോളം കക്കയം ക്യാംപിലും പേരാമ്പ്ര സ്റ്റേഷനിലും കഴിയേണ്ടി വന്നിട്ടുണ്ട്. അന്നത്തെ ഉദ്യോഗസ്ഥരോട് പിന്നീട് കണ്ടപ്പോള്‍ വിദ്വേഷം തോന്നിയിട്ടില്ല.

അന്നത്തെ നിലപാടായിരുന്നു അവര്‍ നടപ്പാക്കിയത്. കാലം മാറിയപ്പോള്‍ സേനയിലും മാറ്റ അനിവാര്യമായതിനാല്‍ ഇപ്പോഴുള്ള സുതാര്യമായ നയം നടപ്പാക്കുന്നത്.

നിയോജകമണ്ഡലത്തിലെ മൂന്ന് സ്റ്റേഷനുകള്‍ മികവുറ്റതാക്കാന്‍ പ്രൊജക്ട് സമര്‍പ്പിച്ചാല്‍ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ള പെരുവണ്ണാമൂഴി സ്റ്റേഷന് കെട്ടിട നിര്‍മിക്കാന്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലമായതിനാല്‍ കേന്ദ്ര ഫണ്ടും ഉപയോഗിക്കാന്‍ കഴിയും. മുതുകാട് ചെങ്കോട്ട കൊല്ലിയില്‍ ഇരുമ്പയിര് ഖനനത്തിന്റെ പേരിലാണ് ഭീഷണി ഉയര്‍ത്തുന്നത്.

സര്‍ക്കാരോ രാഷ്ട്രീയ സംവിധാനമോ ഈ കാര്യം ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി സുന്‍ഷി അധ്യക്ഷത വഹിച്ചു.

ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഭാഷണം നടത്തി. അഡീഷനല്‍ എസ്പി എ പ്രദീപ് കുമാര്‍, ഡിവൈഎസ്പി കെ അബ്ദുല്‍ ഷരീഫ്, ഇ.വി പ്രദീപന്‍, എ. വിജയന്‍ , പി.രഗീഷ്, എസ്.ആര്‍. ഷിനോദാസ്, കെ.കെ. ഗിരീഷ്, പി സുഖിലേഷ്, രജീഷ് ചെമ്മേരി, ജി.പി.അഭിജിത്ത്, കെ.ജി രജനി, എം. രഞ്ജിഷ്, പി. പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35457/police-association-rural-district-conference-concludes)