---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു"
english_title: "Elderly woman injured in car accident dies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354590/elderly-woman-injured-in-car-accident-dies"
published_at: "2026-04-21T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e732ccaa726_qew.JPG"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

> **Lead Summary:** കൂട്ടാലിട : വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു. മുക്രുമ്മല്‍ ജാനകി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച് വാഹമിടിക്കുകയായിരുന്നു.

## Article Content

കൂട്ടാലിട : വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു. മുക്രുമ്മല്‍ ജാനകി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച് വാഹമിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10.30 ഓടെ മരണത്തിന് കീഴടങ്ങി. സഹോദരി പരേതയായ കല്യാണി.

മുക്രുമ്മല്‍ താഴെ നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നും അപകടമരണം സംഭവിച്ചതായും ഇതിന് അധികൃതര്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354590/elderly-woman-injured-in-car-accident-dies)