---
title: "ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ് "
english_title: "Health Department tightens hygiene checks"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354726/health-department-tightens-hygiene-checks"
published_at: "2026-04-22T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e855e6cd274_tr.JPG"
keywords: []
---

# ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ് 

> **Lead Summary:** **ചങ്ങരോത്ത്: **ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധനകള്‍ കര്‍ശനമാക്കി. പഞ്ചായത്തിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

## Article Content

**ചങ്ങരോത്ത്: **ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധനകള്‍ കര്‍ശനമാക്കി. പഞ്ചായത്തിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയ ചില ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കി. കൂടാതെ കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

ഇനിയും ഇത്തരം പരിശോധനകള്‍ ശക്തമായി തുടരാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ് കുട്ടമ്പത്ത്, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354726/health-department-tightens-hygiene-checks)