---
title: "അധ്യാപകര്‍ സമൂഹത്തിന് ഉത്തമ മാതൃകകളായി പ്രവര്‍ത്തിക്കണം: എ.കെ ശശീന്ദ്രന്‍ "
english_title: "Teachers should be role models for society: AK Sasindran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35476/teachers-should-be-role-models-for-society-ak-sasindran"
published_at: "2022-04-02T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624873e79edb8_WATER MERK  NEW.JPG"
keywords: []
---

# അധ്യാപകര്‍ സമൂഹത്തിന് ഉത്തമ മാതൃകകളായി പ്രവര്‍ത്തിക്കണം: എ.കെ ശശീന്ദ്രന്‍ 

> **Lead Summary:** **മേപ്പയൂര്‍: **അധ്യാപകര്‍ സമൂഹത്തിന് മാതൃകകളായി പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മേപ്പയൂര്‍ വി.ഇ.എം യുപി സ്‌കൂളിന്റെ 97ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന പ്രീ പ്രൈമറി ബ്ലോക്കിന്റെ ശിലാസ്ഥാവനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മേപ്പയൂര്‍: **അധ്യാപകര്‍ സമൂഹത്തിന് മാതൃകകളായി പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മേപ്പയൂര്‍ വി.ഇ.എം യുപി സ്‌കൂളിന്റെ 97ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന പ്രീ പ്രൈമറി ബ്ലോക്കിന്റെ ശിലാസ്ഥാവനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ഇ കെ മുഹമ്മദ് ബഷീര്‍, കായികാധ്യാപകന്‍ കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ക്ക് സ്‌കൂള്‍ പിടിഎ യും നാട്ടുകാരും നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഗാനരചയിതാവ് രമേശ് കാവില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ റാബിയ എടുത്ത്കണ്ടി, പി.പി രാധാകൃഷ്ണന്‍, ശ്രീനിലയം വിജയന്‍, എം.എം അഷ്‌റഫ്, സുനില്‍ ഓടയില്‍, മധു പുഴ അരികത്ത്, എം.കെ രാമചന്ദ്രന്‍, ഇ കുഞ്ഞിക്കണ്ണന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ രതീഷ് സ്വാഗതവും രാജേഷ് കുനിയാത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35476/teachers-should-be-role-models-for-society-ak-sasindran)