---
title: "കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന"
english_title: "Firefighters rescue woman who fell into well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354763/firefighters-rescue-woman-who-fell-into-well"
published_at: "2026-04-22T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8720c9958d_WEII.JPG"
keywords: []
---

# കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

> **Lead Summary:** **വടകര:** കിണറ്റില്‍ വീണ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെമ്മരത്തൂര്‍ സ്വദേശിനിയായ യുവതി ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് കിണറ്റില്‍ വീണത്.

## Article Content

**വടകര:** കിണറ്റില്‍ വീണ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെമ്മരത്തൂര്‍ സ്വദേശിനിയായ യുവതി ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് കിണറ്റില്‍ വീണത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ആര്‍ ദീപക്കിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ പി.എം സഹീര്‍ കിണറ്റിലിറങ്ങി റെസ്‌ക്യു നെറ്റിന്റെ സഹായത്താല്‍ യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

കെ.പി ബിജു, വി.കെ ബിനീഷ്, പി.ടി സിബിഷാല്‍, ജെ ജയകൃഷ്ണന്‍, പി.കെ റിനീഷ്, കെ.പി റഷീദ്, ജിഷ്ണു ശ്രീരാം, എം മനുരാജ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354763/firefighters-rescue-woman-who-fell-into-well)